ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ നാളെ കുവൈത്തിൽ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ഡോക്ടർ ജയശങ്കർ നാളെ കുവൈത്തിലെത്തും. കുവൈത്ത് വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ഖ്‌ ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബയുടെ ക്ഷണപ്രകാരമാണ് ജയശങ്കർ കുവൈത്തിൽ എത്തുന്നത്. വിദേശകാര്യ മന്ത്രിയായ ശേഷമുള്ള ജയശങ്കറിൻ്റെ പ്രഥമ കുവൈത്ത് സന്ദർശനമാണിത്.കുവൈത്തിൽ എത്തിയ ശേഷം അദ്ദേഹം ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുകയും രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെ അമീറിന് അയച്ച കത്തും അദ്ദേഹം കൈമാറും