ഇന്ത്യയിൽ നിന്നും യുഎഇ യിലേക്കുള്ള യാത്രാവിലക്ക് ജൂലൈ ആറുവരെ നീട്ടി

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ യാത്രാ നിരോധനം തുടരും. ജൂലൈ ആറാം തീയതി വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. യു എ ഇ സിവിൽ ഏവിയേഷൻ വിഭാഗം ഇക്കാര്യം അറിയിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ജൂൺ 30 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രാ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ദുബായ് എമിറേറ്റ്സ് നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയിൽ നിന്ന് യു‌എഇയിലേക്കുള്ള യാത്രാനിയന്ത്രണം ഏപ്രിൽ 24 മുതലാണ് ആരംഭിച്ചത്. പിന്നീട് യു‌എഇയുടെ ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻ‌സി‌ഇ‌എം‌എ) ഇത് മെയ് 4 നും തുടർന്നും നീട്ടി.യുഎഇ പൗരന്മാർ, യുഎഇ ഗോൾഡൻ വിസ കൈവശമുള്ളവർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമാണ് യാത്ര അനുമതിയുള്ളത്.