കുവൈത്തിൽ നിരോധനം ലംഘിച്ച് പകൽസമയത്ത് തൊഴിൽ എടിപ്പിച്ചതിന് 117 കേസുകൾ രജിസ്റ്റർ ചെയ്തു

വേനൽക്കാലത്ത് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ തുറന്ന പ്രദേശങ്ങളിൽ തൊഴിലാളികളെ തൊഴിലെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ തീരുമാനം നടപ്പാക്കി ഒരാഴ്ചയ്ക്കുള്ളിൽ 117 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു, പ്രതിതിദിനം ശരാശരി 17 ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്. ക്ലീനിങ് നിർമ്മാണ മേഖലകളിലാണ് ആണ് കൂടുതലായും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ക്ലീനിംഗ് തൊഴിലാളികൾക്കെതിരെ 27 ഉം നിർമാണ തൊഴിലാളികൾക്കെതിരെ 16ഉം നിയമലംഘനങ്ങൾ ആണ് രജിസ്റ്റർ ചെയ്തത്.