കുവൈത്ത് സിറ്റി: കുവൈറ്റിലെ വഫ്ര പ്രദേശത്ത് ഭാര്യാമാതാവിനെ വെടിവച്ചുകൊന്ന 40 വയസ്സുള്ള കുവൈറ്റ് പൗരന് അപ്പീൽ കോടതി വിധിച്ച വധശിക്ഷ കുവൈറ്റിലെ കാസേഷൻ കോടതി ശരിവച്ചു. കലാഷ്‌നിക്കോവ് റൈഫിളുമായി എത്തിയ ആൾ, വിവാഹം തുടരാൻ വിസമ്മതിച്ച ഭാര്യയെ ലക്ഷ്യം വെച്ച് പതിയിരുന്ന് ആക്രമിക്കാൻ പദ്ധതിയിട്ടപ്പോഴാണ് ഭാര്യാ മാതാവിന് വെടിയേറ്റത്. ഭാര്യയെയും മകളെയും കൊല്ലാൻ ഇയാൾ ലക്ഷ്യമിട്ടിരുന്നു. വിചാരണ വേളയിൽ സമർപ്പിച്ച ഒരു മാനസികരോഗ റിപ്പോർട്ട് കുറ്റകൃത്യം നടന്ന സമയത്ത് ആ വ്യക്തിക്ക് തന്റെ പ്രവൃത്തികളെക്കുറിച്ച് പൂർണ്ണമായി അറിയാമായിരുന്നുവെന്ന് സ്ഥിരീകക്കുന്നതായിരുന്നു.