മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം;10 നവജാത ശിശുക്കൾ മരിച്ചു

0
173

ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജിലെ നിയോനാറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റിൽ (എൻഐസിയു) ഉണ്ടായ തീപിടുത്തത്തിൽ പത്ത് നവജാതശിശുക്കൾക്ക് ദാരുണാന്ത്യം. എൻഐസിയു വാർഡിൽ 54 നവജാതശിശുക്കളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും നിരവധി കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രി 10.45 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൻ.ഐ.സി.യു.വിൻ്റെ പുറംഭാഗത്തുണ്ടായിരുന്ന കുട്ടികളെയും ഉൾഭാഗത്തുണ്ടായിരുന്ന ചിലരെയും രക്ഷപ്പെടുത്തി.