കുവൈത്തിൽ കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്ത് കോളറയിൽ നിന്ന് സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. കോളറ കുവൈറ്റിലേക്ക് കടക്കുന്നത് തടയാൻ, മന്ത്രാലയം സംയോജിത പദ്ധതി സജീകരിച്ചിട്ടുണ്ട്. അസുഖബാധിതനായ ഒരാളെ ഇത്രയും വേഗം കണ്ടെത്തി ഐസൊലേറ്റ്ചെയ്യുന്നതിനും  ചികിത്സിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണിത്. വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണത്തിലും ശുദ്ധജലത്തിലും ശ്രദ്ധ ചെലുത്തുക എന്നിവയാണ് സ്വീകരിക്കേണ്ട  പ്രതിരോധ നടപടികളിൽ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.