രാജ്യത്ത് മയക്കുമരുന്ന് നിർമാണ ഫാക്ടറി ; കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം

0
136

കുവൈത്ത് സിറ്റി: സൈക്കോട്രോപിക് പദാർത്ഥങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. രാജ്യത്തിന്‍റെ വടക്കൻ ഭാഗത്തുള്ള മരുഭൂമി പ്രദേശത്തായിട്ടായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക്സ് നടത്തിയ റെയ്ഡിൽ 55 കിലോഗ്രാം ലിറിക്ക പൌഡർ, 35 കിലോഗ്രാം രാസവസ്തുക്കൾ, 500 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്നിവയുൾപ്പെടെ ഏകദേശം 90.5 കിലോഗ്രാം വിരുന്ന മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുത്തു. 600,000 സൈക്കോട്രോപിക് ഗുളികകൾ, 500,000 ലിറിക്ക കാപ്സ്യൂളുകൾ, 100,000 ക്യാപ്ടഗൺ ഗുളികകൾ എന്നിവയും അധികൃതർ പിടിച്ചെടുത്തു. കൂടാതെ, സൈക്കോട്രോപിക് പദാർത്ഥങ്ങളും സെൻസിറ്റീവ് സ്കെയിലും നിർമ്മിക്കാൻ ഉപയോഗിക്കുന്ന 12 പ്രത്യേക ഉപകരണങ്ങളും ഓപ്പറേഷനിൽ കണ്ടെത്തി.പിടിച്ചെടുത്ത വസ്തുക്കളും സംശയിക്കുന്ന മൂന്ന് പേരെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.