തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് നടത്തുക. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ രാവിലെ 10നും വൈകീട്ട് 6നും ഇടയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതക പരമ്പര. 5 പേരെയാണ് വെട്ടിയും ചുറ്റികയ്ക്ക് അടിച്ചും 23 വയസുകാരൻ അഫാൻ കൊലപ്പെടുത്തിയത്.