കോവിഡ് 19: കുവൈറ്റിൽ രോഗബാധിതർ 500 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 77 പേർക്ക്

കുവൈറ്റ്: രാജ്യത്ത് ഇന്ന് 77 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 500 കടന്നു. 556 പേർക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 99 പേർ രോഗമുക്തരായി. നിലവിൽ 456 പേരാണ് ചികിത്സയിൽ തുടരുന്നത്.

കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നതെങ്കിലും സമ്പർക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ ദിവസം രാജ്യത്തെ ആദ്യ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഗുജാറാത്ത് സ്വദേശിയായ വിനയ് ശര്‍മയാണ് ചികിത്സയിലിരിക്കെ മരിച്ചത്.