സംഘർഷത്തിൽ ഏർപ്പെട്ട അറബ് സഹോദരങ്ങളെ നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്

0
27

കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് രണ്ട് അറബ് സഹോദരന്മാർ തമ്മിൽ ശാരീരികമായി ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് കുവൈറ്റ് സുരക്ഷാ സേന അടിയന്തര നടപടി സ്വീകരിച്ചു. അടിപിടിയുണ്ടായപ്പോൾ തനിക്ക് ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് സഹോദരങ്ങളിൽ ഒരാളാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിളിച്ച് അറിയിച്ചത്. ഉടൻ തന്നെ സുരക്ഷാ പട്രോളിങ് സംഘം സംഭവ സ്ഥലത്തെത്തുകയും രണ്ടു പേരെയും പിടികൂടുകയും ചെയ്തു. രണ്ട് വ്യക്തികളെയും നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. അക്രമമോ പൊതു ക്രമസമാധാന ലംഘനമോ നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.