`സ്നോ വൈറ്റ്’ ചിത്രത്തിന് കുവൈത്തിൽ പ്രദർശന വിലക്ക്

0
28

കുവൈറ്റ്‌ സിറ്റി : ഇസ്രായേലി നടി ഗാൽ ഗാഡോട്ട് അഭിനയിച്ച സിനിമയ്ക്ക് കുവൈത്തിലെ തീയറ്ററുകളിൽ വിലക്ക് ഏർപ്പെടുത്തി. സ്നോ വൈറ്റ് എന്ന സിനിമക്കാണ് വിലക്ക്. കുവൈത്ത് നാഷണൽ സിനിമ കമ്പനി (സിനെസ്കേപ്പ്), ഗ്രാൻഡ് സിനിമ, വോക്സ് സിനിമ എന്നീ കുവൈത്തിലെ സിനിമ ശാലകളിൽ നിന്ന് ഇത് പിൻവലിച്ചു. ഗാഡോട്ട് അഭിനയിച്ചതിനാലാണ് സിനിമ റദ്ദാക്കിയതെന്ന് സിനെസ്കേപ്പിലെ മാർക്കറ്റിംഗ് മേധാവി ഇബ്രാഹിം അൽ ജുറൈദാൻ വ്യക്തമാക്കി.കുവൈത്തിന്റെ ഔദ്യോഗിക നിലപാടിന് അനുസൃതമായാണ് ഈ തീരുമാനം. സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ടതിന് ശേഷമാണ് നടപടിയെന്നാണ് വിശദീകരണം.