1,155 ലിറ്റർ സ്പിരിറ്റുമായി ഡ്രൈവർ പിടിയിൽ.

0
16

പാലക്കാട്‌ : കൊഴിഞ്ഞാൻ പറയിൽ 1155 ലിറ്റർ സ്പിരിറ്റ് കടത്താൻ ശ്രമിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശിയായ ഷൈജു (49)വിനെ ആണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസ് സാഫ് സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. കർണാടകയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് കടത്താൻ ശ്രമിച്ച സ്പിരിറ്റ് ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു.