കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്തതിന് മൂന്ന് കുവൈത്ത് സ്വദേശികൾ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. ഫിഫ്ത്ത് റിംഗ് റോഡിൽ വച്ചായിരുന്നു സംഭവം.
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വന്ന വണ്ടി ഉദ്യോഗസ്ഥർ പിടികൂടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം ഓടിച്ചിരുന്ന വ്യക്തിയും കൂടെയുണ്ടായിരുന്ന രണ്ടുപേരും അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയിൽ പെടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തി.