കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് പ്രവാസികളുടെ 14,600 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കുകയും അവരുടെ തൊഴിൽ മാറിയതിന് ശേഷം ലൈസൻസ് പുതുക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു.
കോളജുകളിലും സർവ്വകലാശാലകളിലും ചേർന്നിട്ടുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് മാനുഷിക കാരണങ്ങളാൽ ലൈസൻസ് അനുവദിക്കുന്നു, പക്ഷേ നിർഭാഗ്യവശാൽ അവരുടെ പഠനത്തിന് ശേഷം അവർ ലൈസൻസ് തിരികെ നൽകുന്നില്ല എന്ന പരാതി നിലനിൽക്കുന്നുണ്ട് . ട്രാഫിക് വകുപ്പ് അവരുടെ ഡ്രൈവിംഗ് ലൈസൻസ് തടയുകയും അത് അസാധുവായി കണക്കാക്കുകയും ചെയ്യുന്നു. ശേഷം അവർക്ക് ഇത് ഉപയോഗിക്കാൻ അനുവാദമില്ല, പിടിക്കപ്പെടുന്നവരെ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതിന് നാടുകടത്തും എന്ന മുന്നറിയിപ്പും അധിികൃതർ നൽകുന്നു
നിലവിൽ കുവൈത്തിൽ 1,575,000 ദശലക്ഷം ഡ്രൈവിംഗ് ലൈസൻസ് ഉടമകളുണ്ട്. ഇതിൽ 670,000 പേർ കുവൈത്തുകളും 850,000 പ്രവാസികളും 30,000 ബെഡൗണുകളും 25,000 ഗൾഫ് പൗരന്മാരുമാണ്. ട്രാഫിക് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം വാഹനങ്ങളുടെ എണ്ണം 300,000 ആണ്.
 
            
 
		
