കുവൈത്ത് സിറ്റി: അബ്ദാലി സെല്ലിന്റെ രണ്ട് അംഗങ്ങൾ ഇറാനിയൻ അധികാരികളുമായും ലെബനീസ് ഹിസ്ബുള്ളയുമായും തുടർച്ചയായി ആശയവിനിമയം നടത്തുകയും സഹകരിക്കുകയും ചെയ്യുന്നതായി ആരോപണം. ലെബനനിൽ വെച്ച് ആയുധപരിശീലനം നേടിയതായും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.ലെബനീസ് ഹിസ്ബുള്ളയ്ക്കും ഇറാനിയൻ റവല്യൂഷണറി ഗാർഡിനും പിന്തുണയും സാമ്പത്തിക സഹായവും നൽകുന്ന ഈ ശൃംഖലയ്ക്ക് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയിരുന്നു, ബെയ്‌ററ്റിനും കുവൈത്തിനും ഇടയിൽ ഈ സംഘം ഇവർ പൂർണ്ണ സഹകരണത്തിലും ഏകോപനത്തിലും പ്രവർത്തിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹിസ്ബുള്ളയുടെയും ഐആർജിസി-ക്യുഎഫിന്റെയും സാമ്പത്തിക സഹായത്തിനായി ഈ നെറ്റ്‌വർക്കുകൾ പ്രാദേശിക സാമ്പത്തിക സംവിധാനങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഡോളർ വെളുപ്പിക്കുകയും കറൻസി എക്സ്ചേഞ്ച് പ്രവർത്തനങ്ങൾ നടത്തുകയും സ്വർണ്ണത്തിലും ഇലക്ട്രോണിക്സിലും വ്യാപാരം നടത്തുകയും ചെയ്തിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്ത് പൗരനായ, താലിബ് ഹുസൈൻ അലി ജാരെക് ഇസ്മായിൽ, കുവൈത്തിൽ നിന്ന് ഹിസ്ബുള്ളയിലേക്ക് ജമാൽ ഹുസൈൻ അബ്ദലി അബ്ദുൽ റഹീം അൽ ഷത്തി മുഖേനയാണ് ദശലക്ഷക്കണക്കിന് ഡോളർ കൈമാറുന്നത് എന്ന് യുഎസ് ട്രഷറി വിഭാഗം വ്യക്തമാക്കി.