Kuwaitകുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിൽ സ്ഥിരതയുള്ള കാലാവസ്ഥയെന്ന് കുവൈത്ത് കൺട്രോൾ ആൻഡ് മെട്രോളജിക്കൽ സെന്റർ (കെസിഎംസി) അറിയിച്ചു. പകൽ സമയത്ത് ഉയർന്ന താപനിലയും, രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിിക്കും. ശരത്കാലത്തിൽ നിന്ന് ശീതകാലത്തിലേക്ക് കാലാവസ്ഥ മാറുന്ന ഘട്ട്ത്തിൽ താപനിലയിൽ നേരിയ കുറവുണ്ടായി കാലാവസ്ഥയിൽ സ്ഥിരത കൈവരിക്കുമെന്ന് കാലാവസ്ഥാ പ്രവചന നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.





























