കുവൈത്തിൽ അപ്പാർട്മെന്റിൽ തീപിടുത്തം; അഞ്ച് പ്രവാസികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

0
167

കുവൈറ്റ് സിറ്റി : കുവൈത്തിലെ റിഗായിൽ പ്രവാസികളുടെ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 5 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരാൻ ഇടയുണ്ട്. ചില താമസക്കാർ രക്ഷപ്പെടാൻ മുകളിലത്തെ നിലകളിൽ നിന്ന് ചാടി. തുടർന്ന് സംഭവസ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകളും സംഭവസ്ഥലത്തെത്തിയതായി ജനറൽ ഫയർ ഫോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.