കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം നടന്നു. ഗാന്ധിജിയുടെ 74ാമത് രക്തസാക്ഷിത്വ ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് എംബസിയിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. അംബാസഡർ സിബി ജോർജ് മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. തുടർന്ന് എംബസി ജീവനക്കാരെ അഭിസംബോധന ചെയ്ത് അദ്ദേഹം മഹാത്മാ ഗാന്ധി അനുസ്മരണ പ്രസംഗം നടത്തി.





























