കുവൈത്ത് സിറ്റി : രാജ്യത്തിന്റെയും പൗരന്മാരുടെയും താൽപ്പര്യം മുൻനിർത്തി നിലവിലെ സർക്കാരിന്റെ രാജി സംബന്ധിച്ച് രാഷ്ട്രീയ നേതൃത്വം മികച്ച തീരുമാനമെടുക്കുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം ദേശീയ അസംബ്ലിക്ക് ഉറപ്പ് നൽകി. കുവൈത്ത് കിരീടാവകാശി നൽകിയ ഉത്തരവിനെ തുടർന്നാണ് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവച്ചത് എന്നും അൽ ഗാനിം പറഞ്ഞു.





























