മുൻ ഭർത്താവിനെതിരെ അസഭ്യം പറഞ്ഞതിന് ഗാർഹിക പീഡന നിയമപ്രകാരം പരാതി

കുവൈത്ത് സിറ്റി: മുൻ ഭാര്യയും മകളെയും ഉപദ്രവിച്ചതിന് കുവൈത്ത് സ്വദേശിക്കെതിരെ ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തു. മുൻഭർത്താവ് തൻ്റെ മുഖപടം പിടിച്ചുവലിച്ച് മാറ്റിയതായും അയാൾക്കൊപ്പം പോകാൻ വിസമ്മതിച്ച ആറുവയസുകാരി മകളെ അവളെ അസഭ്യം പറഞ്ഞതായും ആണ് പരാതിയിൽ പറയുന്നത്. 30 വയസ്സുള്ള യുവതിയാണ് ആണ് മുൻ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഇവരിൽ നിന്ന് വിവാഹ മോചനം നേടിയിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. വിവാഹമോചനത്തെ തുടർന്ന് ഒമ്പതും ഏഴും ആറു വയസ്സുള്ള കുട്ടികളെ നാളെ അമ്മയ്ക്കൊപ്പമാണ് കോടതി വിട്ടത്. കുട്ടികളെ കാണാനുള്ള അനുമതി അച്ഛനും നൽകിയിരുന്നു. കുട്ടികളെ പുറത്തു കൊണ്ടു പോകാൻ വന്ന അച്ഛനൊപ്പം പോകാൻ ആറുവയസ്സുകാരി മകൾ തയ്യാറാകാത്തതിനെ തുടർന്നാണ് അയാൾ തന്നെയും മകളെയും അസഭ്യം പറയുകയും മുഖപടം പിടിച്ച്മാറ്റുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നത്. വെസ്റ്റ് സുലൈബിക്കാത്ത് പോലീസ് ഗാർഹിക പീഡനത്തിനിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.