അസാമിലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ ബിജെപി അട്ടിമറി നടത്തിയെന്ന ആരോപണവുമായി കൊണ്ഗ്രെസ്സ്. പത്താർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണേന്ദു പോളിന്റെ കാറിൽ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകൾ കണ്ടെത്തിയ പശ്ചാതലത്തിലാണ് ആരോപണം. അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കാറിനുള്ളില്‍ നിന്ന് ഇംവിഎം മെഷീന്‍ കണ്ടെടുക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്. നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്‍റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്.
അസാമിലെ മാധ്യമപ്രവര്‍ത്തകനായ അതാനു ഭുയാനാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇവിഎം മെഷീന്‍ കണ്ടെടുത്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. അട്ടിമറിയിലൂടെ മാത്രമേ ബിജെപിക്ക് അസമില്‍ അധികാരത്തില്‍ എത്താനാകൂ എന്ന് കരുതുന്നതിനാലാണ് ഇവിഎമ്മില്‍ കൃത്രിമത്വം കാണിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.