അഹമ്മദിയ്യ, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ പ്രവാസികൾക്ക് വൈദ്യപരിശോധനക്കായി,  മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക വിഭാഗം ആരംഭിക്കുന്നു

0
86

കുവൈത്ത് സിറ്റി: അഹമ്മദിയ്യ, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ പ്രവാസികൾക്ക് വൈദ്യപരിശോധന നടത്തുന്നതിനായി,  മെഡിക്കൽ കൗൺസിലിന്റെ പ്രത്യേക വിഭാഗം ആരംഭിക്കാൻ ആരോഗ്യമന്ത്രാലയം തയ്യാറാക്കുന്നതിനായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . അടുത്ത ആഴ്ച മുതൽ ഇത് നടപ്പാക്കി തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

തിരക്ക്  കുറയ്ക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കൗൺസിൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള രോഗികളെ അടുത്ത ആഴ്ച മുതൽ ഫ്യൂനൈറ്റീസ് സെന്ററിൽ പരിശോധനകൾക്കായി സ്വീകരിക്കും. സേവനം മെച്ചപ്പെടുത്തുന്നതിനും പ്രവാസികൾക്ക് താമസസ്ഥലത്തുനിന്ന് ഈ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കുന്നതിനും അധിക കേന്ദ്രങ്ങൾ വൈകാതെ തന്നെ ആരംഭിച്ചേക്കുമെന്നും  റിപ്പോർട്ടിൽ പറയുന്നുണ്ട്