ദേശീയ ദിനം, വിമാന ടിക്കറ്റ് നിരക്കിൽ 200 ശതമാനത്തിലധികം വർധന

കുവൈറ്റ് സിറ്റി: ദേശീയ അവധിക്കാലത്ത്  വിമാന യത്രകൾക്കായി വൻ ഡിമാൻഡ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ,  ചില ലക്ഷ്യസ്ഥാനങ്ങളിലെക്കുള്ള ടിക്കറ്റ് നിരക്കിൽ 200 ശതമാനത്തിലധികം വർദ്ധനവിന് വന്നതായി ട്രാവൽ ഏജൻസികൾ വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ജിസിസി രാജ്യങ്ങൾ, തുർക്കി, ലണ്ടൻ, കെയ്‌റോ, ബെയ്‌റൂട്ട് എന്നിവിടങ്ങളാണ് അവധിക്കാലത്ത് പോകാൻ ഏറ്റവും അധികം പേരും  ആഗ്രഹിക്കുന്ന സ്ഥലങ്ങൾ.

കുവൈറ്റ് എയർവേസിൽ നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കരുള്ളത്  തുർക്കി, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ആണ് , ചെറിയ അവധി ദിവസങ്ങൾ ആയതിനാൽ കുവൈറ്റിനോട് താരതമ്യേന അടുത്തുള്ള രാജ്യങ്ങളിലേക്ക് ആണ് യാത്രക്കാർ കൂടുതൽ. ദേശീയ അവധിക്കാലത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം 90 ശതമാനമായി വർധിച്ചതായി അൽ മക്തബ് ട്രാവലിംഗ് ഏജൻസി ഡയറക്ടർ നാസിബ് അദ്‌നാൻ പറഞ്ഞു.