ദേശീയ ദിനാഘോഷങ്ങൾ: അഭ്യന്തര മന്ത്രാലയം സുരക്ഷാ പദ്ധതികൾ അവലോകനം ചെയ്തു

കുവൈറ്റ് സിറ്റി: ദേശീയ അവധി ദിനങ്ങൾക്കായി ആഭ്യന്തര മന്ത്രാലയം ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ  വ്യക്തമാക്കി. ദേശീയ ആഘോഷവേളകളിൽ പൂർണ്ണ ജാഗ്രത പുലർത്തുമെന്നും നിയമലംഘനങ്ങളോ നിഷേധാത്മകമായ പെരുമാറ്റങ്ങളോ കർശനമായി കൈകാര്യം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് പറഞ്ഞു. ഗതാഗതക്കുരുക്കുകൾ, മറ്റ് തടസ്സങ്ങൾ, അശ്രദ്ധമായ പ്രവൃത്തികൾ എന്നിവ തടയുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം  എടുത്ത് പറഞ്ഞു.സുരക്ഷാ വിന്യാസ പദ്ധതികളുടെ ഭാഗമായി രാജ്യത്തുടനീളം ട്രാഫിക് പട്രോളിംഗ് സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ സേനയുമായി സഹകരിക്കാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.