ഈജിപ്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചുവരുന്നതായി നേരിട്ടുള്ള വിമാന സർവീസ് ഏർപ്പെടുത്തണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: കൊറോണ വ്യാപനം മൂലം കുവൈത്ത് ഏർപ്പെടുത്തിയ യാത്ര നിരോധനത്തിൽ ഏറെ ബുദ്ധിമുട്ടുകയാണ് വിദ്യാർത്ഥികൾ . ഈജിപ്തിലെ യൂണിവേഴ്സിറ്റികളിൽ കുവൈത്തിൽ നിന്നുള്ള നിരവധി കുട്ടികളാണ് പഠിക്കുന്നത് . ഇവർക്ക് സ്വദേശത്തേക്ക് തിരിച്ചു വരുന്നതിനായി
ഈജിപ്തിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനായി വ്യോമമേഖല തുറക്കണമെന്ന് നാഷണൽ യൂണിയൻ ഓഫ് കുവൈറ്റ് സ്റ്റുഡന്റ്സ് (എൻ‌യു‌കെ‌എസ്) ഈജിപ്റ്റ് ബ്രാഞ്ച് പ്രസിഡണ്ട് അഹമ്മദ് അൽ മദാദി വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു. അടുത്ത മാസം ഫെബ്രുവരി 20 വരെ സ്കൂൾ അവധിയിലാണ് ഈയൊരു സാഹചര്യത്തിൽ സ്വദേശത്തേക്ക് തിരിച്ചു വരാനാണ് വിദ്യാർഥികൾ ആഗ്രഹിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമാതിർത്തി അടച്ചത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചതായി അൽ-മദാദി വെളിപ്പെടുത്തി. ട്രാൻസിറ്റ് രാജ്യങ്ങളിലേക്കുള്ള
വിമാന ടിക്കറ്റിന്റെ ഉയർന്ന വിലയും മറ്റ് രാജ്യങ്ങളിലെ യാത്രയിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ചൂണ്ടിക്കാട്ടിയാണിത് .കൊറോണ വൈറസിൽ നിന്ന് മുക്തരാണെന്ന് തെളിയിക്കുന്ന പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കാനോ രാജ്യത്ത് പ്രവേശിക്കുന്നതിനുമുമ്പ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അവർക്ക് മെഡിക്കൽ പരിശോധന നടത്താനോ വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നതിലൂടെ നേരിട്ടുള്ള വിമാനത്തിനുള്ള വഴി തുറക്കാൻ കഴിയുമെന്ന് അദ്ദേഹം വാദിച്ചു.