രാമചന്ദ്രന്റെ വിലക്ക് നീക്കിയില്ലെങ്കിൽ ആനകളെ നൽകില്ലെന്ന് ആനയുടമകൾ ,മുഴുവൻ നൽകുമെന്ന് ഗുരുവായൂർ ദേവസ്വം

0
31

ഗുരുവായൂർ: തെച്ചിക്കോട്ട് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നതിന് വിലക്ക്. വാർധക്യസഹജമായ അസുഖങ്ങളും കാഴ്ചശക്തിക്ക് സാരമായ കുറവും ഉള്ളതിനാലാണ് വിലക്ക്. രാമചന്ദ്രനെ വിലക്ക് നീക്കിയില്ലെങ്കിൽ ഒരു ആനകളെയും പൂരത്തിന് പങ്കെടുപ്പിക്കില്ലെന്ന് ആനയുടമകൾ അറിയിച്ചു.

തൃശൂരിൽ ചേർന്ന യോഗത്തിനു ശേഷമാണ് ആനയുടമകളുടെ സംഘടനാ ഇക്കാര്യം അറിയിച്ചത്. മെയ് 11 മുതൽ ആനകളെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നാണ് അറിയിപ്പ്.

ആനയുടമകൾ വെല്ലുവിളി ഉയർത്തിയ സാഹചര്യത്തതിൽ ഗുരുവായൂർ ദേവസ്വത്തിന് കീഴിയിലുള്ള എല്ലാ ആനകളെയും പൂരത്തിന് വിട്ടു കൊടുക്കുമെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു.

പൂരത്തിനോട് അനുബന്ധിച്ചുണ്ടായ പ്രശ്നം എല്ലാവരുമായി കൂടിയാലോചിച്ചു പരിഹരിക്കണമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചത്. ആനയുടമകൾ പൂരം ബഹിഷ്കരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.