ലീവിന് നാട്ടിലെത്തിയ കുവൈത്ത് പ്രവാസി വാഹനാപകടത്തിൽ മരിച്ചു

0
24

കുവൈറ്റ് സിറ്റി : കുവൈത്തിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ലിജു സജി (26) നാട്ടിൽ അവധിക്കെത്തിയിരിക്കെ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കിളികൊല്ലൂർ സൗഹാർദ നഗർ-31, ലിജു ഭവനിൽ സജി തോമസിന്റെയും ലാലി സജിയുടെയും മകനാണ് ലിജു സജി. സഹോദരി: ലിജ സജി.

കുവൈത്തിലെ അലി അൽഗാനിം & സൺസ് ഓട്ടോമൊബൈൽ കമ്പനിയുടെ സ്പെയർ പാർട്സ് വിഭാഗത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് അവധിക്കായി നാട്ടിലെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30ഓടെ കൊല്ലം–തിരുമംഗലം ദേശീയപാതയിലെ കോയിക്കൽ പാലക്കടവ് ജംഗ്ഷന് സമീപം നടന്ന അപകടത്തിലാണ് ലിജുവിന് ഗുരുതരമായി പരിക്കേറ്റത്. കൊല്ലത്തുനിന്ന് കുണ്ടറയിലേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽ എത്തിയ ലിജു ഓടിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ലിജുവിനെ ഗുരുതര പരിക്കുകളോടെ കൊല്ലം സഹകരണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.