അൽ-അബ്‌റാഖിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ലൈവ്-ഫയർ സൈനിക പരിശീലനം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് സൈന്യം

0
5

കുവൈറ്റ് സിറ്റി : കുവൈത്ത് സൈന്യത്തിന്റെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചതനുസരിച്ച്, സായുധ സേനയുടെ നിശ്ചിത പരിശീലന പരിപാടിയുടെ ഭാഗമായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ അൽ-അബ്രാഖ് ഷൂട്ടിംഗ് റേഞ്ചിൽ ലൈവ്-ഫയർ സൈനിക പരിശീലനം നടത്തും.

രാവിലെ 5.00 മുതൽ 11.00 വരെ നടക്കുന്ന പരിശീലന സമയത്ത്, പ്രത്യേകിച്ച് വിനോദയാത്ര, ക്യാമ്പിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കായി മരുഭൂമി പ്രദേശങ്ങളിലേക്ക് പോകുന്ന പൗരന്മാരും താമസക്കാരും അൽ-അബ്‌റാഖ്
ഷൂട്ടിംഗ് റേഞ്ചിന് സമീപത്തേക്ക് പോകരുതെന്നും അവിടെ ക്യാമ്പുകൾ സ്ഥാപിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നൽകി.

പരിശീലനം പൂർത്തിയാകുന്നതുവരെ അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് സുരക്ഷാ മാനദണ്ഡങ്ങളോട് പൂർണമായി സഹകരിക്കണമെന്നും കുവൈത്ത് സൈന്യം പൊതുജനങ്ങളോട് അഭ്യർഥിച്ചു.