അഞ്ചുവയസ്സുകാരൻ്റെ എസ് യു വി അഭ്യാസം, അനുകരണീയമല്ലാത്ത വൈറൽ വീഡിയോ വിശേഷം

റോഡിലൂടെ ചീറിപ്പായുന്ന ഒരു വാഹനത്തിൻറെ കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാരണം ഇത് ഒരു സാധാരണ ഡ്രൈവിംഗ് വീഡിയോ അല്ല, ഇത് കാണുന്ന ഏതൊരാളുടെയും ഉള്ളിൽ ഭയാശങ്കകൾ നിറയും…
ഏതായാലും ദൃശ്യങ്ങൾ കണ്ടിട്ട് ബാക്കി പറയാം..

പാക്കിസ്ഥാനിലെ മുൾട്ടാനിലാണ് സംഭവം, വെറും അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ബാലനാണ് വാഹനത്തിൻ്റെ വളയം നിയന്ത്രിക്കുന്നത്. ചെറിയ കുഞ്ഞ് ഇത്രയും വേഗതയിൽ വണ്ടിയോടിക്കുന്ന ദൃശ്യം കാണുന്ന ഏതൊരാളുടെയും മനസ്സ് ഒന്ന് പേടിക്കും.

ചീറിപ്പായുന്ന എസ്‍.യു.വിയുടെ വിഡിയോ പകർത്തിയത് സമീപത്തുകൂടി പോയ മറ്റൊരു കാറിനുള്ളിലെ വ്യക്തിയാണ്. ഇയാൾ തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത് സംഭവം അധികാരികളിലേക്ക് എത്തട്ടെ എന്ന ഉദ്ദേശത്തോടെ തന്നെയാകണം. ഇത്രയും ചെറിയ കുട്ടിയുടെ കാൽ പെഡൽ വരെ എത്തുമോ എന്നാണ് വീഡിയോ പങ്കുവെച്ച് ആളും കണ്ട ഓരോരുത്തരും ആശ്ചര്യത്തോടുകൂടി ചോദിക്കുന്നത്. നിരുത്തരവാദപരമായ ഈ സംഭവത്തിൻ്റെ വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

കുട്ടി വാഹനമോടിച്ചത് മാതാപിതാക്കളുടെ അനുവാദത്തോടെയാണോ അല്ലാതെയാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ച പോലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ രക്ഷകർത്താക്കൾക്കെതിരെ നടപടിയെടുക്കുമെന്നുമാണ് അറിയാൻ സാധിച്ചത്.

( കുട്ടികൾ ഇത്തരം കാര്യങ്ങൾ അനുകരിക്കാതിരിക്കാൻ ശ്രദ്ധിക്കുക)