റോഡിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: മഴ മൂലമുള്ള വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾ നേരിടാൻ പൊതുമരാമത്ത് മന്ത്രാലയം നിരവധി എമർജൻസി ടീമുകളെ വിന്യസിച്ചതായി ആസൂത്രണ വികസന മേഖലയുടെ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ അഹമ്മദ് അൽ സാലിഹ് പറഞ്ഞു.

മഴയുടെ തീവ്രതയിലും അളവിലും വർധനവുണ്ടാകുകയും കടൽക്ഷോഭം ഉയരുകയും ചെയ്യുംന്ന സാഹചര്യത്തിൽ ഡ്രൈനേജ് വഴിയുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയുകയും റോഡുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ റോഡുകളിൽ ഏവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ, മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പർ 150-ലോ അതിന്റെ വാട്ട്‌സ്ആപ്പ് 93333150 വഴിയോ ബന്ധപ്പെടാമെന്നും അദ്ദേഹം ആവർത്തിച്ചു.