സന്ദര്‍ശനത്തിനെത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ്: പുതിയ നീക്കവുമായി സൗദി

0
20

റിയാദ്: വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തെത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ നടപ്പാക്കി സൗദി. ഉംറ,ജോലി, ടൂറിസം, ബന്ധു സന്ദര്‍ശനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി സൗദിയിലെത്തുന്നവർക്കാണ് കൗൺസിൽ ഓഫ് കോപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സിസിഎച്ച്ഐ), ആരോഗ്യ ഇൻഷുറൻസ് പോളിസികൾ നടപ്പാക്കി തുടങ്ങിയത്. രാജ്യത്ത് എത്തിയത് മുതൽ തിരികെ മടങ്ങുന്നതു വരെ ഈ സേവനങ്ങൾ ലഭിക്കും.

സൗദി സന്ദർശകർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്താൻ ലക്ഷ്യം വച്ചുള്ള പദ്ധതിയിൽ ഉംറ തീര്‍ഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ സേവന ആനുകൂല്യം ഉണ്ടാകും. വിവിധ ആരോഗ്യ സേവന ദാതാക്കളെ ഏകോപിപ്പിച്ചാകും പദ്ധതി.

കൂടുതൽ വിവരങ്ങൾ അറിയാനും സംശയ നിവാരണത്തിനും ഉംറ തീർഥാടകാർക്ക് www.cchi.gov.sa ഈ വെബ് സൈറ്റ് സന്ദർശിക്കാം. വെബ്‌സൈറ്റിൽ സന്ദർശകരുടെ ബോർഡർ നമ്പർ ഉപയോഗിച്ച് ഇൻഷുറൻസ് വിവരങ്ങൾ അറിയാൻ കഴിയും. അധികൃതരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ 920001177 എന്ന എന്ന ടോൾഫ്രീ നമ്പറിലോ info@cchi.gov.sa എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം. കൗൺസിലിന്റെ മൊബൈൽ ആപ് വഴിയും സാമൂഹിക മാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ട് വഴിയും സമ്പർക്കം സാധ്യമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.