53  വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന യൂസുഫ്കയ്ക്ക് യാത്രയയപ്പ് നൽകി കുവൈത്ത് കെ.എം.സി.സി.:

0
5

 

കുവൈത്ത് സിറ്റി:

1967  സെപ്റ്റംബർ 21  ന് കുവൈത്തിലെത്തിയ കോഴിക്കോട് എലത്തൂർ സ്വദേശി യൂസുഫ്ക്ക നീണ്ട 53 വർഷങ്ങൾക്ക് ശേഷം 2020  സെപ്റ്റംബർ 21  ന് നാട്ടിൽ സ്ഥിരതാമസമാക്കും.  കുവൈത്ത് കെ.എം.സി.സി. എലത്തൂർ മണ്ഡലം കമ്മിറ്റി നൽകിയ യാത്രയയപ്പ് യോഗം  സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫിറോസ് നാലകത്ത് അദ്ധ്യക്ഷത വഹിച്ചു. യൂസുഫ്‍കക്കുള്ള മൊമെന്റോ സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്തും  സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്രയും കൂടി കൈമാറി. കുവൈത്ത് കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദു റഹിമാൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് , കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം,  സംസ്ഥാന പ്രവർത്തക സമിതിയംഗം അലി കുഞ്ഞി എലത്തൂർ, ആശംസകളർപ്പിച്ചു സംസാരിച്ചു. എലത്തൂർ മണ്ഡലം ആക്ടിംഗ് ജനറൽ സെക്രട്ടറി നൗഷാദ് പാവണ്ടൂർ സ്വാഗതം പറഞ്ഞു.

തന്റെ  പതിനേഴാം വയസ്സിൽ കപ്പലേറിയാണ്  കുവൈത്തിലെത്തിയതെന്നും മറുപടി പ്രസംഗത്തിൽ യൂസുഫ്ക്ക പറഞ്ഞു.  എത്രയും കാലം ആരോഗ്യത്തോടെ ജീവിക്കാനായത് കുവൈത്തിന്റെ നല്ല ഭക്ഷണം കഴിച്ചതിനാലാണെന്നും എങ്കിലും ജനിച്ച നാടുതന്നെയാണ് നമുക്ക് പ്രിയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കാലത്ത് കുവൈത്ത് കെ.എം.സി.സി. ഉൾപ്പെടെയുള്ള സംഘടനകൾ ചെയ്ത ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ, വിശിഷ്യാ പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ പ്രവർത്തനങ്ങൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും യൂസുഫ്ക്ക പറഞ്ഞു. നാട്ടിലെത്തുമ്പോൾ പൂർവ്വകാല നേതാക്കളെയും സഹപ്രവർത്തകരെയും സന്ദർശിക്കണമെന്നും യൂസുഫക്ക ഏവരെയും ഉപദേശിച്ചു.