കുവൈറ്റ് സിറ്റി: അനധികൃതമായി തദ്ദേശീയ മദ്യം നിർമ്മിച്ച വിതരണം ചെയ്ത കുറ്റത്തിന് രണ്ടു പ്രവാസികൾ പിടിയിലായി. ഫഹാഹീൽ , മംഗഫ് , മഹ്ബൂല തുടങ്ങിയ പ്രദേശങ്ങളിൽ വിൽപ്പന നടത്തുകയായിരുന്ന 917 കുപ്പി അനധികൃത മദ്യവുമായാണ് പ്രതികളെ പിടികൂടിയത് . സുരക്ഷാ സ്രോതസ്സ് പ്രകാരം, ഫഹാഹീൽ പ്രദേശത്ത് പതിവ് പട്രോളിംഗിനിടെയാണ് ഇവർ അറസ്റ്റിലായത് . വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഒരു ബസ് തടഞ്ഞു. രണ്ട് പ്രവാസികളെ സംശയം തോന്നി പരിശോധിച്ചു. ഈ പ്രവാസികളിൽ ഒരാൾ വാണ്ടഡ് ലിസ്റ്റിൽ പെട്ട ആളായിരുന്നു. ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് വാങ്ങി പരിശോധിച്ചപ്പോഴാണ് ബാഗിൽ നിന്നും കുപ്പികളിൽ തദ്ദേശീയമായി നിർമിച്ച മദ്യം കണ്ടെടുത്തത്. പിടികൂടിയ മദ്യത്തോടൊപ്പം രണ്ട് പ്രതികളെയും കൂടുതൽ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി .





























