919 കുപ്പി വിദേശമദ്യവുമായി ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

0
167

കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ഇറക്കുമതി ചെയ്ത ലഹരിപാനീയങ്ങളുടെയും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെയും കടത്തിൽ ഏർപ്പെട്ടിരുന്ന നാലംഗ സംഘത്തെ ക്രിമിനൽ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. രണ്ട് കുവൈറ്റ് പൗരന്മാർ, ഒരു ഇന്ത്യക്കാരൻ, ഒരു സൗദി പൗരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇറക്കുമതി ചെയ്ത 919 കുപ്പി മദ്യവും 200 സൈക്കോട്രോപിക് ഗുളികകളും ഇവരുടെ കൈവശം കണ്ടെത്തിയിരുന്നു. പ്രതികളെയും ഇവരിൽനിന്ന് കണ്ടെടുത്ത വസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.