Home Middle East Kuwait കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയ വിദേശി ആരോഗ്യപ്രവർത്തകരുടെ അന്തിമ പട്ടികയായി

കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയ വിദേശി ആരോഗ്യപ്രവർത്തകരുടെ അന്തിമ പട്ടികയായി

0
163

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം രാജ്യത്തിന് പുറത്ത് കുടുങ്ങിപ്പോയ കുവൈത്ത് ഇതര ആരോഗ്യ പ്രവർത്തകരുടെ അന്തിമ പട്ടിക തയ്യാറാക്കി. മെഡിക്കൽ ടെക്നിക്കൽ സ്റ്റാഫ് നേഴ്സ് എന്നീ ജീവനക്കാരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിനായി സർക്കാർ കുവൈത്തിലേക്ക് വിദേശികളുടെ യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു ഇതിൽനിന്നും ജീവനക്കാരെ ഒഴിവാക്കുന്നതിനായി ആണ് ആരോഗ്യ മന്ത്രാലയം പട്ടിക തയ്യാറാക്കിയത്.

ഓരോ ഹെൽത്ത് ഡിസ്ട്രിക്ട് കളിലും ഉള്ള കുവൈത്ത് എതിര് ആരോഗ്യ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കാൻ മന്ത്രാലയം നേരത്തെ നിർദേശം നൽകിയിരുന്നു. ജീവനക്കാരുടെ സിവിൽ ഐഡി നമ്പർ, ജോലി ചെയ്യുന്ന സ്ഥാപനം, പാസ്പോർട്ട് നമ്പർ, ജോബ് ടൈറ്റിൽ, ഇവർ ഏത് രാജ്യക്കാരാണ് തുടങ്ങിയ വിവരങ്ങൾ നൽകാനായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്