Home Middle East Kuwait വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു പേർ മരിച്ചു

വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു പേർ മരിച്ചു

0
178

കുവൈത്ത് സിറ്റി : സിക്‌സ്‌ത് റിംഗ് റോഡിൽ പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ കുവൈത്ത് സ്വദേശിയായ വാഹന യാത്രക്കാരൻ മരിച്ചു.വാഹനം തലകീഴായി മറിഞ്ഞ് അഗ്നിക്കിരയാകുകയായിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന് അപകടത്തെക്കുറിച്ച് ഒരു വിവരം ലഭിച്ച ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീ അണച്ചു. 30 വയസ്സുള്ള കുവൈത്ത് ദേശീയ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം അബ്ദാലിയിൽ ഉണ്ടായ മറ്റൊരു വാഹനാപകടത്തിൽ ബന്ധുക്കളായ രണ്ട് കുവൈറ്റ് സ്വദേശികൾ  മരിച്ചു. വേഗത കാരണംവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു ആയിരുന്നു അപകടം,  പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ആളെ എയർ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിശദാംശങ്ങളൊന്നും ലഭ്യമല്ല.