കോഴിക്കോട് ബാലുശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സച്ചിൻ ദേവ് മികച്ച ലീഡോടെ വിജയിച്ചു. 20199 വോട്ടിൻ്റെ ലീഡിനാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ് മിന്നും വിജയം കരസ്ഥമാക്കിയത്.
2011 മുതല്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന എല്‍ഡിഎഫിലെ സിപിഎം എംഎല്‍എ പുരുഷൻ കടലുണ്ടിയുടെ ജനപ്രീതിയെ മറികടന്ന് സീറ്റ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യുഡിഎഫ് സിനിമാ നടനായ ധർമ്മജൻ ബോൾഗാട്ടിയെ രംഗത്തിറക്കിയത്. എന്നാൽ യുഡിഎഫിനെ പ്രതീക്ഷകളെ അടപടലം അട്ടിമറിച്ചുകൊണ്ടാണ് സച്ചിൻ വിജയം സ്വന്തമാക്കിയത്.






























