Home Middle East Kuwait കുവൈത്തില്‍ സംഭരണശാലയില്‍ തീപിടുത്തം; ഒരു മരണം

കുവൈത്തില്‍ സംഭരണശാലയില്‍ തീപിടുത്തം; ഒരു മരണം

0
395

കുവൈത്ത് സിറ്റി കുവൈത്തില്‍ ഒരു സംഭരണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന് സമീപമുള്ള സംഭരണ ശാലയിലാണ് തീപിടുത്തമുണ്ടായത്. ഏഴ് ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

ഇരുമ്പ്, മരം വീട്ടുപകരണങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കുന്ന 10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സംഭരണ ശാലയിലാണ് തീപിടുത്തം നടന്നത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.