Home Middle East Kuwait 86 കിലോ ഹാഷിഷുമായി കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഏഷ്യക്കാർ പിടിയിൽ

86 കിലോ ഹാഷിഷുമായി കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഏഷ്യക്കാർ പിടിയിൽ

0
146

കുവൈത്ത് സിറ്റി: അനധികൃതമായി കുവൈത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ. ഇവർ സഞ്ചരിച്ച ബോട്ടിൽ നിന്നും 86 കിലോഗ്രാം വരുന്ന ഹാഷിഷും പിടിച്ചെടുത്തു. അതിർത്തി സുരക്ഷാസേനയും കോസ്റ്റ് ഗാർഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്. റഡാർ സംവിധാനത്തിൽ സമുദ്രാതിർത്തിയിലേക്ക് ബോട്ട് കടക്കുന്നത് കണ്ടെത്തിയ ഉടൻ കോസ്റ്റ് ഗാർഡ് പട്രോളിംഗ് സംഘം ബോട്ട് തിരഞ്ഞു കണ്ടു പിടിക്കുകയായിരുന്നു.