പേടിഎമ്മിന് നിയന്ത്രണവുമായി RBI

0
176

പ്രമുഖ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന് നിയന്ത്രണവുമായി റിസർവ് ബാങ്ക്.  പേയ്‌മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി. ആർ.ബി.ഐയുടെ  ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  സ്ഥാപനത്തിലെ ഐ.ടി വിഭാഗത്തില്‍ വിപുലമായ ഓഡിറ്റിങ് നടത്താനും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട് .1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ 35 എ വകുപ്പ് അനുസരിച്ചാണ് നടപടി. ഐ.ടി ഓഡിറ്റർമാരിൽനിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിലവിലെ നിയന്ത്രണത്തിൽ തുടർനടപടിയെന്ന് റിസർവ് ബാങ്ക് അറിയിച്ചു.