കുവൈറ്റ് സിറ്റി: ഈദുൽ ഫിത്തർ അടുത്തിരിക്കുന്ന അവസരത്തിൽ പൗരന്മാരുടെയും താമസക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, കുവൈറ്റ് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകൾക്കും പല മൂല്യങ്ങളിലുള്ള പുതിയ കറൻസികൾ നൽകുമെന്ന് പ്രഖ്യാപിച്ചു.
കൂടാതെ, ഈ മാസം പകുതി മുതൽ സെൻട്രൽ ബാങ്ക് അവന്യൂസ്, 360 മാൾ, അസിമ മാൾ, അൽ-കൗട്ട് എന്നിവയുൾപ്പെടെ വിവിധ വാണിജ്യ സമുച്ചയങ്ങളിൽ എടിഎം മെഷീനുകൾ സ്ഥാപിക്കും എന്നും അറിയിച്ചു.
































