4 രാജ്യങ്ങള്‍ കാല്‍നടയായി താണ്ടി ശിഹാബ് ചോറ്റൂര്‍ ഹജ്ജിനായി സൗദിയിലെത്തി

0
50

ശിഹാബ് ചോറ്റൂര്‍  കേരളത്തിൽ നിന്ന് കാൽനടയായി ഹജ്ജ് നിർവഹിക്കാൻ സൗദിയിലെത്തി. കഴിഞ്ഞ ജൂൺ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് നിർവഹിക്കുന്നതിന് വേണ്ടി മക്കയിലേക്ക് യാത്ര പുറപ്പെട്ടത്. പാകിസ്ഥാൻ, ഇറാന്‍, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ കാല്‍നടയായി താണ്ടി കഴിഞ്ഞ ദിവസം പുലർച്ചെയാണ് അദ്ദേഹം സൗദിയിൽ എത്തിയത്.

സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് താന്‍ സൗദിയിലെത്തിയ വിവരം പങ്കുവെച്ചത്. ചില പ്രശ്‌നങ്ങള്‍ കാരണം .
പാകിസ്ഥാനില്‍ നിന്ന് ഇറാനിലേക്കുള്ള യാത്ര വിമാനത്തിലായിരുന്നു.

ശിഹാബിന്റെ മുന്നിലുളള അടുത്ത ലക്ഷ്യം മദീനയാണ്. സൗദിയിലെ ഹഫര്‍ ബാത്വിന്‍ വഴിയാണ് മദീനയിലേക്ക് നടക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രവാസിയായിരുന്ന ശിഹാബ്. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്നാണ്  യാത്ര തുടങ്ങിയത്. ചേലമ്പാടന്‍ സൈതലവി-സൈനബ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് . പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം നാട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരുകയാണ് അദ്ദേഹം