കുവൈത്ത് സിറ്റി: സർക്കാർ പ്ലാറ്റ്‌ഫോമായ `സഹേൽ’ ആപ്പിൽ സാമ്പത്തിക നിയന്ത്രണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുന്ന ‘നോ ഫിനാൻഷ്യൽ റസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്‘ സേവനം അവതരിപ്പിച്ചെന്ന് നീതിന്യായ എൻഡോവ്‌മെന്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി. ഫീസ് അടച്ചതിന് ശേഷം ഇഷ്യൂ ചെയ്യുന്ന തിയതി വരെ എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡിപ്പാർട്‌മെന്റിൽ നിന്നും ലഭിക്കുന്ന ‘നോ ഫിനാൻഷ്യൽ റസ്ട്രിക്ഷൻ സർട്ടിഫിക്കറ്റ്‘ നേടാൻ ഈ സേവനത്തിലൂടെ സാധിക്കും.






























