ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ ഭീകരാക്രമണം

0
291

ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ഇതിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തു. ലഷ്ക്കറെ തൊയ്ബ അനുകൂല സംഘടനയാണ് ടിആർഎഫ്. 2023 ജനുവരിയിൽ ആഭ്യന്തരമന്ത്രാലയം ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭീകരർ വിനോദസഞ്ചാരികൾക്കുനേരെ വെടിയുതിർക്കുന്നത്.ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശം സുരക്ഷാസേന വളഞ്ഞിട്ടുണ്ട്. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. ഭീകരാക്രമണത്തിൽ 24 ലേറെ പേർ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ ഔദ്യോഗികമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.