വാക്സിൻ എടുത്തിട്ടും പേവിഷബാധയിൽ 13 കാരിയുടെ മരണം; ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങൾ

0
172

പത്തനംതിട്ട: വാക്സിൻ എടുത്തിട്ടും പേവിഷബാധയാൽ 13 വയസ്സുകാരി മരണപെട്ടു . പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ ഭാഗ്യലക്ഷ്മി പേവിഷബാധയെ തുടർന്ന് ഏപ്രിൽ 9-ന് മരിച്ചു. ഡിസംബർ 13-ന് ആയിരുന്നു നായ കുട്ടിയെ കടിച്ചിരുന്നത് . ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർണ്ണമായി നൽകിയിട്ടും ഏപ്രിൽ 3-ന് പേവിഷ ലക്ഷണങ്ങൾ പ്രകടമായി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പബ്ലിക് ഹെൽത്ത് ലാബ് പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച നായ മൂന്നാം ദിവസം മരിച്ചിരുന്നു. നായയുടെ പോസ്റ്റ്മോർട്ടത്തിലും പേവിഷബാധ കണ്ടെത്തിയിരുന്നു.

കുട്ടിയുടെ കുടുംബം ആരോഗ്യ വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. വാക്സിൻ നൽകിയിട്ടും ശരിയായ ഫോളോ-അപ്പ് നടപടികൾ എടുത്തില്ലെന്നും നാരങ്ങാനം പഞ്ചായത്തും ആരോഗ്യ വകുപ്പും ഉത്തരവാദിത്തം തെറ്റിച്ചെന്നും അച്ഛൻ ആരോപിച്ചു. മരണത്തിന് പിന്നാലെ ആരോഗ്യ അധികൃതർ യാതൊരു പ്രതികരണവും നൽകിയിട്ടില്ലെന്നും കുടുംബം പറയുന്നു.