ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ല; അധ്യാപകനെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിദ്യാർത്ഥി

0
125

ബെംഗളൂരു:ക്രിക്കറ്റ് പന്ത് തിരികെ നൽകാത്തതിനെ തുടർന്ന് അധ്യാപകനെ വിദ്യാർത്ഥി ക്രൂരമായി ആക്രമിച്ചു. കർണാടകയിലെ ബാഗൽകോട് ജില്ലയിലെ ഒരു പ്രാഥമിക വിദ്യാലയ അധ്യാപകനായ രാമപ്പ പൂജാരിയെ (36) ഇരുപത്തിയൊന്ന് വയസ്സുള്ള പവൻ ജാദവ് ബിയർ ബോട്ടിലും കത്തിയും കൊണ്ട് ആക്രമിച്ചു. സംഭവത്തിന്റെ സിസിടിവി ഫുട്ടേജ് വൈറലായതോടെ പൊലീസ് യുവാവിനെ ക്രിമിനൽ കുറ്റത്തിന് പിടികൂടി.

പവനും സുഹൃത്തുക്കളും ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് അയൽവാസിയും അധ്യാപകനുമായ രാമപ്പയുടെ വീട്ടിൽ വീണു. പന്ത് തിരികെ വാങ്ങാൻ ചെന്നപ്പോൾ, ഇവിടെ പന്ത് ഇല്ല എന്ന് രാമപ്പ മറുപടി കൊടുത്തതോടെ തർക്കം ഉണ്ടായി. കോപാകുലനായ പവൻ പിന്നീട് ഒടിഞ്ഞ ബിയർ ബോട്ടിലും കത്തിയും എടുത്തുവന്ന് അധ്യാപകനെ തലയിലും മുഖത്തും ഗുരുതരമായി പരുക്കേൽപ്പിച്ചു. പരിക്കേറ്റ രാമപ്പയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടുപേരുടെയും വീടുകൾ ഒരേ പ്രദേശത്തായതിനാൽ മുൻകാലത്ത് തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വെളിവായി. സിസിടിവിയിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ റിക്കോർഡ് ചെയ്തിട്ടുണ്ട്.