കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം

0
78

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി നിരവധി ഡ്രോണുകൾ ആക്രമണം നടത്തിയതായും ഇതിൽ സാരമായ നാശനഷ്ടങ്ങൾ ഉണ്ടായതായും എന്നാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

പ്രതിസന്ധിയുടെ തുടക്കം മുതൽ നിലവിലുണ്ടായിരുന്ന അടിയന്തര പദ്ധതിക്ക് അനുസൃതമായും രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായി പൂർണ്ണ ഏകോപനത്തോടെയുമാണ് സംഭവം കൈകാര്യം ചെയ്തതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു.ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈത്തിലെ സിവിൽ ഏവിയേഷൻ മേഖലയിലെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.