പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കുവൈത്ത് സർക്കാർ നിർദേശിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഐഎംസിസി ജിസിസി ചെയർമാൻ മുഖ്യമന്ത്രിക്ക് കത്തു നൽകി

0
4

കുവൈത്ത് സിറ്റി: കോവിഡ്‌ മഹാമാരി മൂലം കുവൈറ്റിലേക്ക് മടങ്ങി വരാനാവാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഐഎംസിസി ജിസിസി ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. നിരവധി പ്രവാസികളാണ് ഒന്നരവര്‍ഷത്തിലേറെയായി തിരികെ വരാനാകാത്ത സംസ്ഥാനത്ത് പ്രതിസന്ധിയിൽ കഴിയുന്നത്. നിലവില്‍ പ്രവാസികള്‍ക്ക്‌ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി കോവിഷീല്‍ഡ്‌ വാക്‌സിന്‍ നൽകുന്നുണ്ടെങ്കിലും, നിലവില്‍ രണ്ട്‌ ഡോസ്‌ വാക്‌സിനും സ്വീകരിച്ചവര്‍ക്കും കുവൈത്ത്‌ സര്‍ക്കാറിന്റെ വെബ്‌സൈററില്‍ വികരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല. രണ്ട്‌ വാക്‌സിനും സ്വീകരിച്ച ശേഷമാണ്‌ സംസ്ഥാനത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതെന്നിരിക്കെ, കുവൈത്ത്‌ സര്‍ക്കാര്‍ രണ്ട്‌ വാക്‌സിനേഷനുകളുടെയും വാക്‌സിനേഷന്‍ തീയ്യതികളും ബാച്ച്‌ നമ്പറും നല്‍കാന്‍ ആവശ്യപ്പെടുന്നതായി സർക്കാർ നൽകിയ കത്തിൽ പറയുന്നു.

അതോടൊപ്പം ഓക്‌സ്‌ഫോര്‍ഡ്‌ വാക്‌സിന്‌ കോവിഷീല്‍ഡ്‌ എന്നും അസ്‌ട്രസെനക്ക എന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുമ്പോഴും കുവൈത്ത്‌ ഇതുവരെ ഇതംഗീകരിച്ചിട്ടില്ല. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അടിയന്തര സഹായം ലഭിക്കേണ്ടതുണ്ട്‌. അതോടൊപ്പം നാട്ടില്‍ കുടുങ്ങിപ്പെയ പ്രവാസികളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക്‌ കുവൈത്തിലേക്ക് തിരികെ പ്രവേശനം അനുവദിക്കാന്‍ കുവൈത്ത്‌ സര്‍ക്കാറില്‍ നിന്ന്‌ അനുമതി നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലുണ്ടാവണം, ഇതിനായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.