കുവൈത്തിൽ അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ ഇന്ത്യൻ വകഭേദം റിപ്പോർട്ട് ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് കോവിഡ് ഡൽറ്റ വേരിയൻ്റെ റിപ്പോർട്ട് ചെയ്തു, ഇത് ഇന്ത്യൻ വകഭേദം എന്നും അറിയപ്പെടാറുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയിൽ ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്, ലോകത്താകമാനം ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ അതിതീവ്ര വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയൻറ്.

രാജ്യത്ത് കൊറോണ വൈറസുകളിലെ ജനിതക മാറ്റ സാധ്യത അറിയുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇടയ്ക്കിടെ കൊറോണ വൈറസ് ജനിതക പരിശോധന നടത്തുന്നതായും ഇതിലാണ് ഡെൽറ്റാ വേരിയൻ്റ് സാന്നിധ്യം കണ്ടെത്തിയതെന്നും
ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ 62 ലധികം രാജ്യങ്ങളിൽ ഡെൽറ്റ മ്യൂട്ടന്റ് കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി എല്ലാ സ്വദേശികളും പ്രവാസികളും അവളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം എന്ന് അൽ സനദ് അഭ്യർത്ഥിച്ചു