ജാബർ ബ്രിഡ്ജ് കേന്ദ്രത്തിൽ വാക്സിൻ എടുക്കേണ്ടവർ പകരം മിഷ്രെഫിലെ വാക്സിനേഷൻ സെൻററിൽ ചെല്ലണമെന്ന് ആരോഗ്യമന്ത്രാലയം

0
8

ജൂൺ 14 തിങ്കളാഴ്ച ജാബർ ബ്രിഡ്ജിൽ വാക്സിനേഷൻ സെൻററിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിന് അപ്പോയിമെൻ്റ് ലഭിച്ച പൗരന്മാരും പ്രവാസികളും ഉൾപ്പെടെ ഏവരും
പകരം മിഷ്രെഫിലെ എക്സിബിഷൻ മൈതാനത്തുള്ള വാക്സിനേഷൻ സെന്ററിലേക്ക് പോകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന അതേസമയ ക്രമത്തിലാണ് മിഷ്രെഫിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചെയ്യേണ്ടതെന്നും അറിയിപ്പിൽ പറയുന്നു. പൊടിക്കാറ്റ് അടക്കമുള്ള പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വാക്സിനേഷൻ കേന്ദ്രത്തിൽ മാറ്റം വരുത്തിയത്.